കുവൈത്ത് സിറ്റി-മലയാളി യുവഡോക്ടര്‍ കുവൈത്തില്‍ നിര്യാതയായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കിയിരുന്ന കാസര്‍കോട്, നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന് (36) ആണ് അന്തരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയും കുവൈത്ത് അല്‍സലാം ഹോസ്പിറ്റലിലെ ഡോ.വിപിന്‍ ഭര്‍ത്താവാണ്. ഗള്‍ഫ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥി വിവാന് ആണ് മകന്. പിതാവ് പ്രഭാകരന് ഫഹാഹീലില്‍ വ്യാപാരിയാണ്. മാതാവ് റീജ. സഹോദരി: വര്‍ഷ. മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Monday, August 31
Breaking:
- ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
- അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
- ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
- കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
- എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
