റിയാദ്- ഇന്ന് രാവിലെ നജ്റാൻ പ്രവിശ്യ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. നജ്റാനിൽ നേരത്തേ അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



