ഹായില്‍ – നഗരത്തിലെ മസാജ് സെന്ററില്‍ പൊതു ധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തതിന് പ്രവാസിയെ ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പുമായി സഹകരിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ ഹായില്‍ നഗരസഭ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



