കുവൈത്ത് സിറ്റി – ഹവലിയില്‍ കുവൈത്തി ലേഡി ഡോക്ടറുടെ വീട്ടില്‍ നിന്ന് 20,000 കുവൈത്തി ദീനാര്‍ വില കണക്കാക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി. ഇതേ കുറിച്ച് വീട്ടുടമസ്ഥ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി അറിഞ്ഞതെന്ന് ഡോക്ടര്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. ആരെയെങ്കിലും പ്രത്യേകമായി സംശയിക്കുന്നതായി ഡോക്ടര്‍ സൂചിപ്പിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റു തെളിവുകളും ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







