Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    • ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
    • കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ
    • പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്
    • സൗദി കോടീശ്വരന്റെ അനന്തരാവകാശ കേസില്‍ ഈജിപ്ഷ്യന്‍ ഭാര്യക്ക് 15 കോടിയിലേറെ റിയാല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്

    പ്രവാസികള്‍ക്ക് ഫ്രീലാന്‍സ് ഇഖാമ നല്‍കുന്ന കാര്യം കുവൈത്ത് പഠിക്കുന്നതായി ആഭ്യന്തര മന്ത്രി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Gulf Kuwait Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളായ പ്രവാസികളെ സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് വെളിപ്പെടുത്തി.

    ഫ്രീലാന്‍സ് ഇഖാമക്ക് പ്രവാസികള്‍ 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ വരെ വാര്‍ഷിക ഫീസ് അടക്കേണ്ടിവരുമെന്ന്, സ്വകാര്യ വ്യവസായികളുടെ പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. വിസ കച്ചവടത്തിനെതിരെ പോരാടാനാണ് ഫ്രീലാന്‍സ് ഇഖാമ സംവിധാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജോലി വാഗ്ദാനം ചെയ്യാത്ത കമ്പനികളില്‍ നിന്ന് ഇഖാമ ലഭിക്കാന്‍ പ്രവാസികള്‍ക്ക് പ്രതിവര്‍ഷം നൂറുകണക്കിന് ദിനാര്‍ നല്‍കേണ്ടിവരുന്നു. വിസ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നതിനു പകരം, ഫ്രീലാന്‍സ് ഇഖാമക്ക് സര്‍ക്കാരിന് 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ അടച്ചാല്‍ മതിയാകും. ഈ സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയേക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമപരമായ സ്‌പോണ്‍സര്‍മാര്‍ ഒഴികെയുള്ള തൊഴിലുടമകള്‍ക്കായി ജോലി ചെയ്തത് അടക്കം തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 39,000 പ്രവാസി തൊഴിലാളികളെ അധികൃതര്‍ കുവൈത്തില്‍ നിന്ന് നാടുകടത്തി. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് ആവശ്യമായത്ര പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ അനുവദിക്കണമെന്ന് മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമ ലംഘനം നടത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിച്ചതിന് ഏകദേശം 3,000 സ്വകാര്യ മേഖലാ കമ്പനികള്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

    18 വയസ്സിന് താഴെയുള്ള കുട്ടികളെ അച്ഛനോ അമ്മയോ വെവ്വേറെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ശൈഖ് ഫഹദ് അല്‍യൂസുഫ് അല്‍സ്വബാഹ് പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നത് ഒരിക്കലും അനുവദിക്കില്ല. ഏത് സാഹചര്യത്തിലും ശമ്പളം എല്ലാ മാസവും കൃത്യമായി നല്‍കണം. ഏത് രാജ്യത്തുനിന്നുള്ളവരും ജോലിക്കായി കുവൈത്തിലേക്ക് വരുന്നതിനോട് കുവൈത്തിന് എതിര്‍പ്പില്ല. എന്നാല്‍ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വഹിക്കണം. നിയമ വിരുദ്ധമായി വിദേശികള്‍ക്ക് സ്വന്തം നിലക്ക് ബിസിനസുകള്‍ നടത്താന്‍ കൂട്ടുനില്‍ക്കുന്നതിന് എതിരെ ആഭ്യന്തര മന്ത്രി സ്വദേശി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു കേസില്‍ കുവൈത്തി പൗരനെ ജയിലില്‍ അടച്ചു. നിയമ വിരുദ്ധമായി ബിസിനസ് സ്ഥാപനം നടത്താന്‍ പ്രവാസിക്ക് കൂട്ടുനിന്ന കുവൈത്തി പൗരന് പ്രതിമാരം 12,000 കുവൈത്തി ദീനാര്‍ വീതമാണ് ലഭിച്ചിരുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ യഥാര്‍ഥ ഗുണഭോക്താവായ പ്രവാസി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ഏകദേശം 10 കോടി ദീനാര്‍ വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി.

    നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരാളും ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴില്‍ വിപണിയിലും സ്വകാര്യ മേഖലയിലും ഉള്ള നെഗറ്റീവ് രീതികള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. ചെറുകിട ബിസിനസുകള്‍, സര്‍ക്കാര്‍ കരാറുകള്‍ നടപ്പാക്കുന്ന കമ്പനികള്‍ അടക്കം എല്ലാ ബിസിനസ്സ് മേഖലകള്‍ക്കിടയിലും പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നതിനെ കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അതോറിറ്റി മേധാവി റബാബ് അല്‍ഉസൈമി യോഗത്തില്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Freelance Iqama Iqama law Pravasi Sponsorship
    Latest News
    രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    17/02/2026
    ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
    17/02/2026
    കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ
    17/02/2026
    പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്
    17/02/2026
    സൗദി കോടീശ്വരന്റെ അനന്തരാവകാശ കേസില്‍ ഈജിപ്ഷ്യന്‍ ഭാര്യക്ക് 15 കോടിയിലേറെ റിയാല്‍
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.