കുവൈത്ത് സിറ്റി: വ്യത്യസ്ത മയക്കുമരുന്ന് കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ലഹരിവസ്തുക്കളായ ഹഷീഷും സൈക്കോട്രോപിക്കും രാജ്യത്തേക്ക് കടത്തുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ രണ്ട് ലെബനീസ് പൗരന്മാർക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
മറ്റൊരു കേസിൽ, പാദരക്ഷകൾക്കിടയിൽ നൂതന രീതിയിൽ സൈക്കോട്രോപിക് ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിലാണ് ഇന്ത്യൻ പൗരന് വധശിക്ഷ ലഭിച്ചത്. കസ്റ്റംസ് അധികൃതരും ആന്റി-നാർകോട്ടിക്സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



