റിയാദ് – ചില്ല് തകര്‍ത്ത് കാറില്‍ കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കവര്‍ന്ന് കൈക്കലാക്കിയ കാറിലെത്തിയാണ് സംഘം മറ്റൊരു കാറിന്റെ ചില്ല് തകര്‍ത്ത് അകത്തുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ചത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



