കുവൈത്ത് സിറ്റി – കുവൈത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍മനാഖീഷ് പ്രദേശത്ത് ഇന്ന് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. പുലര്‍ച്ചെ 1:27 ന് അല്‍മനാഖീഷ് പ്രദേശത്ത് ഭൂനിരപ്പില്‍ നിന്ന് 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് പ്രസ്താവന ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



