തെഹ്റാന് – ഹോര്‍മുസ് കടലിടുക്കിലെ അനധികൃത പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ 40 ലക്ഷം ബാരലിലധികം എണ്ണ വഹിച്ചുകൊണ്ടിരുന്ന രണ്ട് ടാങ്കറുകളില്‍ സ്ഫോടനവും അഗ്നിബാധയും ഉണ്ടായതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. സ്ഫോടനത്തിന്റെയും അഗ്നിബാധയുടെയും സാഹചര്യങ്ങളും അപകടത്തിലുണ്ടായ നാഷനഷ്ടങ്ങളുടെ വ്യാപ്തിയും റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിട്ടില്ല.
ഫെബ്രുവരി അവസാനം മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, തന്ത്രപ്രധാനമായ ഷിപ്പിംഗ് ചാനലിലൂടെയുള്ള ഗതാഗതം ഇറാന് കര്‍ശനമായി നിയന്ത്രിക്കുകയാണ്. കപ്പലുകള്‍ തങ്ങള്‍ അംഗീകരിച്ച പാതകള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. ഇതിന് മറുപടിയായി ഇറാന് തുറമുഖങ്ങള്‍ക്കു മേല്‍ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ടാങ്കറുകളെ സഹായിക്കുകയും ചെയ്യുന്നു.



