Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    • വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    • മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    • സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    • വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയക്കളി, തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    റിയാദിന് ശേഷം മെട്രോ ജിദ്ദയിലേക്ക്: സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി റൂട്ടുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/12/2024 Edits Picks Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ മെട്രോ പാതകള്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന മാപ്പ്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – റിയാദിൽ സൂപ്പർ ഹിറ്റായി ഓടുന്ന മെട്രോ പദ്ധതിയുടെ വിജയത്തിന് ശേഷം ജിദ്ദ മെട്രോയുടെ റൂട്ട് ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. 2033-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി സംബന്ധിച്ചാണ് വീണ്ടും ചർച്ച ഉയർന്നത്. നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാനും സുഗമവും എളുപ്പവുമാര്‍ന്ന ആധുനിക യാത്രാ സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ട് ജിദ്ദയില്‍ ആസൂത്രണം ചെയ്ത മെട്രോ പദ്ധതിയുടെ റൂട്ടുകളാണ് വീണ്ടും ചർച്ചയായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇങ്ങിനെയാണ്. ആകെ നാലു റൂട്ടുകളിലാണ് ജിദ്ദ മെട്രോ സര്‍വീസ് നടത്തുക. ആകെ 149 കിലോമീറ്റര്‍ നീളമുള്ള നാലു റൂട്ടുകളില്‍ 85 സ്‌റ്റേഷനുകളുണ്ടാകും. പദ്ധതിക്കു വേണ്ടി കെട്ടിടങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കേണ്ട പ്രദേശങ്ങള്‍ നിര്‍ണയിച്ചു. സുലൈമാനിയയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനു പിന്നില്‍ ഭൂഗര്‍ഭ പാതയിലൂടെയാണ് മെട്രോ സര്‍വീസ് നടത്തുക. 2033 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഒന്നാം നമ്പർ പാത-മഞ്ഞ ലൈൻ
    യെല്ലോ ലൈന്‍ പഴയ മക്ക റോഡില്‍ സയ്യിദുശ്ശുഹദാ മുതല്‍ സ്വഖ്ര്‍ അല്‍ജസീറ, ഖുസാം, നുസ്‌ല, കിംഗ് ഖാലിദ് റോഡ്, കിംഗ് സൗദ് മസ്ജിദ്, ഫലസ്തീന്‍ സ്ട്രീറ്റ്, ജിദ്ദ ഗവര്‍ണറേറ്റ്, തഹ്‌ലിയ, കുബ്‌രി മുറബ്ബ, ശാരി സ്വാരി, ഖുറൈശ്, ഹിറാ, അല്‍നഈം, മുഹമ്മദിയ, റോയല്‍ ടെര്‍മിനല്‍, അല്‍ബസാതീന്‍, ഇമാം ബുഖാരി, നോര്‍ത്ത് അബ്ഹുര്‍ വഴി കിംഗ്ഡം സിറ്റി വരെ നീണ്ടുകിടക്കും.

    രണ്ടാമത്തെ പാത ബ്ലൂ ലൈന്‍

    അല്‍സ്വവാരീഖ് ഹറാജ് മുതല്‍ ഗുലൈല്‍, ഖുസാം, ജിദ്ദ നഗരമധ്യം, ബനീമാലിക്, അസീസിയ, തഹ്‌ലിയ സ്ട്രീറ്റ്, സ്വാരി സ്ട്രീറ്റ്, അല്‍സഫ, അല്‍റബ്‌വ, ഹിറാ സ്ട്രീറ്റ്, എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് സിറ്റി വഴി അല്‍നഈം വരെയാണ്.


    മൂന്നാമത്തെ പാത ഗ്രീന്‍ ലൈന്‍

    ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ ജിദ്ദ സൗത്ത് ഗേറ്റ്, ബലദ്, ഹിന്ദാവിയ, ഖുറയ്യാത്ത് വഴി ഗുലൈല്‍ വരെ നീളുന്നു. ഇതാണ് ജിദ്ദ മെട്രോയിലെ ഏറ്റവും നീളം കുറഞ്ഞ പാത.

    നാലാമത്തെ പാത റെഡ് ലൈന്‍

    ജിദ്ദ മെട്രോയില്‍ ഏറ്റും ദൈര്‍ഘ്യമേറിയ പാത. അല്‍ഫദ്ല്‍ ഡിസ്ട്രിക്ട് മുതല്‍ അല്‍അദ്ല്‍ ഡിസ്ട്രിക്ട്, ഓള്‍ഡ് മക്ക റോഡ്, അല്‍റവാബി സൗത്ത്, അല്‍റവാബി നോര്‍ത്ത്, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, ജിദ്ദ നോര്‍ത്ത് ഗെയ്റ്റ്, ജിദ്ദ ഫ്‌ളാഗ്‌പോള്‍, അല്‍ഹംറ, വെസ്റ്റ് തഹ്‌ലിയ, സാരി വെസ്റ്റ്, ഹിറാ വെസ്റ്റ്, അല്‍നഹ്ദ, ഫാത്തിമ അല്‍സഹ്‌റാ മസ്ജിദ്, ഗ്ലോബ് റൗണ്ട്എബൗട്ട്, ഫൗണ്ടെയ്ന്‍ റൗണ്ട്എബൗട്ട്, മറൈന്‍ സയന്‍സ് റൗണ്ട്എബൗട്ട്, സൗത്ത് അബ്ഹുര്‍, അല്‍റായിദ, കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി വഴി അല്‍ഫലാഹ് വരെയാണ്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Metro Riyadh Metro Saudi News
    Latest News
    ജാർഖണ്ഡിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ​‌
    18/04/2026
    വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ-മിഡിൽ ഈസ്റ്റ്-നാഷണൽ കമ്മറ്റി നേതാക്കളെ ആദരിച്ചു
    18/04/2026
    മണ്ണാര്‍ക്കാട് സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
    18/04/2026
    സൗദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; ആയിരങ്ങൾ മടങ്ങാനാകാതെ പ്രതിസന്ധിയിൽ
    18/04/2026
    വനിതാ സംവരണ ബിൽ: ബിജെപിയുടേത് രാഷ്ട്രീയക്കളി, തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.