Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഉത്തരേന്ത്യയിലെ ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം കേരളത്തിൽ പയറ്റുന്നത്; വിജയരാഘവനെതിരേ പി.കെ കുഞ്ഞാലിക്കുട്ടി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/12/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സി.പി.എം വർഗീയതയെ താലോലിക്കുന്നത് നിർത്തണമെന്ന് മുസ്‌ലിം ലീഗ്

    കോഴിക്കോട്: ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്നതാണ് കേരളത്തിൽ സി.പി.എമ്മും പയറ്റുന്നതെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ തോണ്ടുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന എ വിജയരാഘവന്റെ പരാമർശം ക്രൂരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

    വയനാട്ടിലെ വോട്ടർമാരെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെ ഭാഗത്ത് നിന്നുണ്ടായത്. ക്രൂരമാണിത്. ഏറ്റവും വലിയ കുടിയേറ്റ മേഖലയായ വയനാട്ടിൽ എല്ലാവരും ഒറ്റകെട്ടായി നിന്നാണ് വോട്ട് ചെയ്തത്. സി.പി.എം വർഗീയതയെ താലോലിക്കുന്നത് നിർത്തണമെന്നും ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്കും ഇന്ത്യാ മുന്നണിക്കും സിന്ദാബാദ് വിളിക്കുന്ന സി.പി.എം ഇവിടെ വന്ന് കുറ്റം പറയുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സി.പി.എമ്മിന് വോട്ട് ചോരുകയാണെന്ന ആധിയുണ്ട്. അതിനാലാണ് അവർ പച്ചയ്ക്ക് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. കേരളത്തിൽ യു.ഡി.എഫ് അനുകൂല ട്രെന്റുണ്ട്. അതിനാലാണ് സാമുദായിക സംഘടനകൾ യു.ഡി.എഫിനോട് അടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

    ‘വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?’ എന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവൻ ഇന്നലെ വയനാട്ടിൽ പ്രസംഗിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    a vijayaraghavan Cpm pk kunchalikkutty Rahul and Priyanka's victory
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.