തെഹ്റാൻ- വേദനാജനകമായ തിരിച്ചടികൾ നേരിടേണ്ടി വരുന്നതിനാൽ മിഡിൽ ഈസ്റ്റ് വിട്ടുപോകുവാൻ അമേരിക്ക നിർബന്ധിതമാകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ വ്യക്തമാക്കി. പോരാട്ടം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന ഖാംനഇ, അമേരിക്കയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ‘ധീരരായ പോരാളികളിൽ നിന്നും ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരിൽ നിന്നും കനത്ത തിരിച്ചടികൾ നേരിട്ടതിനാൽ, ശത്രുക്കൾ ഇപ്പോൾ അറബിക്കടലിനപ്പുറത്തേക്ക് കടക്കാൻ ധൈര്യപ്പെടുന്നില്ല. അവർ ഈ സാഹസത്തിന് മുതിരുമ്പോഴെല്ലാം തങ്ങൾക്ക് തന്നെ ദോഷം വരുത്തിവെക്കുകയാണ് ചെയ്തത്. അധികം വൈകാതെ അറബിക്കടലിൽ നിന്നും അവരുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാകും- ഖാംനഇ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







