തായിഫ്: തായിഫിലെ അൽ വിസാം ഡിസ്ട്രിക്റ്റിൽ കനത്ത മഴയെത്തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും. പ്രദേശത്തെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. നിർത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ നിരവധി കാറുകൾ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മക്ക, അൽ ബാഹ, അസീർ പ്രവിശ്യകളിലും തായിഫിന്റെ വിവിധ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കനത്ത ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ, വാദികൾ, മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസും കാലാവസ്ഥാ കേന്ദ്രവും പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







