ലണ്ടന്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ കടലാസിലെ പുലിയാണ്. പരസ്പര പ്രതിരോധ ഉടമ്പടിയില്‍ നിന്ന് യു.എസ് പിന്മാറുന്ന വിഷയം ഇനി പുനഃപരിശോധിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനുള്ള ട്രംപിന്റെ അഭ്യര്‍ഥന സഖ്യകക്ഷികള്‍ നിരസിച്ചതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് യൂറോപ്പിനെ വിശ്വസനീയമായ പ്രതിരോധ പങ്കാളിയായി കണക്കാക്കുന്നില്ല എന്നതിന്റെ ഏറ്റവും ശക്തമായ സൂചനയാണിത്. തീര്‍ച്ചയായും, അത് മാറ്റാനാവാത്തതാണെന്ന് ഞാന്‍ പറയും. നാറ്റോ എനിക്ക് ഒരിക്കലും ബോധ്യപ്പെട്ടിട്ടില്ല. ഇത് ഒരു കടലാസ് പുലിയാണെന്ന് എനിക്കറിയാം, റഷ്യന്‍ പ്രസിഡന്റ് പുട്ടിനും അത് അറിയാം. സംഘര്‍ഷം അവസാനിച്ചതിനുശേഷം നാറ്റോ സഖ്യത്തിലെ യു.എസ് അംഗത്വം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് വ്യക്തമാക്കി.
ഉക്രെയ്ന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ പിന്തുണക്കാന്‍ അമേരിക്ക എപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആ സഖ്യകക്ഷികള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അതേ പിന്തുണ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ട്, യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ വിമര്‍ശിച്ചുകൊണ്ട്, ബ്രിട്ടീഷ് റോയല്‍ നേവി ആ ചുമതലക്ക് പ്രാപ്തമല്ല എന്ന് യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചു. എന്തുചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയില്ല. അദ്ദേഹം ആഗ്രഹിക്കുന്നത് ചെയ്യട്ടെ. അത് പ്രശ്‌നമല്ല. സ്റ്റാര്‍മറിന് വേണ്ടത് നിങ്ങളുടെ ഊര്‍ജ വിലകള്‍ ഭീമാകാരമായ തലങ്ങളിലേക്ക് ഉയര്‍ത്തുന്ന വിലകൂടിയ കാറ്റാടി ടര്‍ബൈനുകളാണെന്നാണ് സ്റ്റാര്‍മര്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കണമോ എന്ന ചോദ്യത്തിന് ട്രംപ് മറുപടിയായി ട്രംപ് പറഞ്ഞത്.
തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാത്ത നാറ്റോ അംഗങ്ങളെ ശിക്ഷിക്കാന്‍ ട്രംപ് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച ദി ടെലിഗ്രാഫ്‌വെളിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍, ഒരുപക്ഷേ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
പിന്നീട്, സ്റ്റാര്‍മര്‍ നാറ്റോയെ ന്യായീകരിച്ചു. ലോകം ഇതുവരെ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫലപ്രദമായ സൈനിക സഖ്യം എന്ന് നാറ്റോയെ സ്റ്റാര്‍മര്‍ വിളിച്ചു. നാറ്റോ പതിറ്റാണ്ടുകളായി നമ്മുടെ സുരക്ഷ ഉറപ്പ് നല്‍കുന്നു. നാറ്റോക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഇറാന്‍ യുദ്ധസമയത്ത് സഖ്യകക്ഷികളുടെ നിലപാടില്‍ അമേരിക്ക നിരാശ പ്രകടിപ്പിച്ചു. നാറ്റോയെ ഒരു വണ്‍വേ സ്ട്രീറ്റ് എന്ന് യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചു. സഖ്യകക്ഷികള്‍ അവരുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കാത്തത് റൂബിയോ ചൂണ്ടിക്കാട്ടി. ട്രംപുമായുള്ള അഭിമുഖത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫോക്‌സ് ന്യൂസില്‍ സംസാരിച്ച റൂബിയോ, ഇറാനിലെ യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ അമേരിക്ക അതിന്റെ നാറ്റോ അംഗത്വം പുനഃപരിശോധിക്കണമെന്ന് പറഞ്ഞു.



