ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നറിയപ്പെടുന്ന ഇന്ത്യയെ ‘പിന്നിൽ നിന്ന് നയിക്കാൻ’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ? അതോ ട്രംപിന് മുന്നിൽ മുട്ടുകുത്തി നിന്ന് എല്ലാം അനുസരിക്കുന്ന ഒരു നേതാവാണോ ഇന്ത്യ ഭരിക്കുന്നത്?
ഒരു കരസേനാ മേധാവിയുടെ എഴുത്ത് എന്തുകൊണ്ട് ഇന്ത്യൻ ഭരണാധികാരികളെ വിറളിപിടിപ്പിക്കുന്നു? അധികാരി വർഗത്തിന് ഓശാന പാടുന്ന മുഖ്യധാരാ മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന ഈ ചോദ്യം ഏറെ പ്രസക്തമാണ്.
