Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • ആർ.എം.കെ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
    • ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ
    • റിയാദ് എക്‌സ്‌പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
    • ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
    • യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (SKPF) ‘ഹജ് അസിസ്റ്റൻസ് സെൽ’ രൂപീകരിച്ചു. തീർത്ഥാടകർക്ക് അവരുടെ മരുന്ന് സംബന്ധമായ സേവനങ്ങൾക്കും സംശയങ്ങൾക്കും ഫോറത്തിന്റെ ഹജ് അസിസ്റ്റന്റ് സെൽ അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം പ്രസിഡന്റ് ഡോ. സുഹാജ് അബ്ദുൽ സലീം അറിയിച്ചു.

    ഹജ് അസിസ്റ്റൻസ് സെൽ ഭാരവാഹികളായ മുഹമ്മദ് തൻവീർ വേങ്ങശ്ശേരി (ചെയർമാൻ – 055 954 3758), മുഹമ്മദ്‌ ശിഹാബുദ്ധീൻ (കൺവീനർ – 055 916 4445), സൽമാൻ വെങ്ങളം (വൈസ് ചെയർമാൻ – 053 781 3641), ഷിബിലി പെരുമ്പള്ളി (ജോയിന്റ് കൺവീനർ – 056 676 6053), അസറുദ്ധീൻ (കോർഡിനേറ്റർ – 055 048 1062) എന്നിവരെ ഫോണിലോ വാട്സ്ആപ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയുടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ഫാർമസിസ്റ്റുകൾ കാൽ നൂറ്റാണ്ടായി ഹാജിമാർക്കുള്ള സേവന രംഗത്തും സജീവമാണെന്ന് ഫോറം ജനറൽ സെക്രട്ടറി ആബിദ് പാറക്കൽ പറഞ്ഞു. മക്കയിലും മറ്റ് ഹജ് മശാഇറുകളിലുമായി തീർത്ഥാടകരെ സഹായിക്കാൻ വിപുലമായ സേവനങ്ങളാണ് ഇത്തവണയും എസ് കെ പി എഫ് ഹജ് സെല്ലിലൂടെ ക്രമീകരിച്ചിരിക്കുന്നത്.

    ഹാജിമാർ നാട്ടിൽ നിന്നും മറ്റും കൊണ്ടുവരുന്ന മരുന്നുകളെ കുറിച്ചുള്ള നിയമപരമായ സംശയങ്ങൾ, കൈവശം വെക്കുന്ന മരുന്നുകൾ എപ്പോൾ, എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, യാത്രയ്ക്കിടയിലോ താമസസ്ഥലത്തോ മരുന്നുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ആവശ്യങ്ങളിൽ വിദഗ്ധ ഫാർമസിസ്റ്റ് കൺസൾട്ടേഷൻ, ഹാജിമാരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം എന്നിവ നൽകാൻ ഈ ടീം പൂർണ്ണ സന്നദ്ധരാണ്.

    വിവിധ ഹജ് ഗ്രൂപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കും ഹാജിമാരുടെ മരുന്ന് സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും മുകളിൽ നൽകിയിട്ടുള്ള നമ്പറുകളിൽ എസ് കെ പി എഫ് ഹജ് അസിസ്റ്റൻസ് സെല്ലുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Assistant cell Hajj Pharmacy
    Latest News
    ആർ.എം.കെ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
    03/05/2026
    ഹാജിമാർക്ക് തുണയായി ഫാർമസിസ്റ്റ് ഫോറത്തിന്റെ ഹജ് അസിസ്റ്റൻസ് സെൽ
    03/05/2026
    റിയാദ് എക്‌സ്‌പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
    02/05/2026
    ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
    02/05/2026
    യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version