Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    • ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    • ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം/റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട വൻ വ്യോമാക്രമണ പരമ്പരയെ പ്രതിരോധ സേന വിഫലമാക്കി. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളെയും 18 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. വ്യോമ പ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടങ്ങൾ ഒഴിവാക്കിയെങ്കിലും, തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ ചില ഊർജ്ജ നിലയങ്ങൾക്ക് സമീപം പതിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്.

    മേഖലയിൽ സുരക്ഷാ ഭീഷണി ശക്തമായതോടെ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള ഗതാഗതം മുൻകരുതൽ നടപടിയായി താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണങ്ങൾ കണക്കിലെടുത്ത് തന്ത്രപ്രധാനമായ പാതകളിലെല്ലാം കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിവിൽ ഡിഫൻസിന്റെ എമർജൻസി പ്ലാറ്റ്‌ഫോം വഴി കിഴക്കൻ പ്രവിശ്യയിലെ താമസക്കാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുന്നറിയിപ്പ് സമയത്ത് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളിൽ നിന്നും ബാൽക്കണികളിൽ നിന്നും വിട്ടുനിൽക്കണമെന്നും സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകി. പുറത്തുള്ളവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. ഭീഷണി നേരിടാൻ വ്യോമസേന പൂർണ്ണ സജ്ജമാണെന്നും ആക്രമണങ്ങൾ തുടങ്ങിയത് മുതൽ ഇതുവരെ നൂറുകണക്കിന് ഡ്രോണുകളെയും മിസൈലുകളെയും തകർത്തിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നത് വരെ കോസ്‌വേയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Saudi arabia
    Latest News
    എമറാത്തി വ്യവസായി സാലീം അൽ സമാന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി
    07/04/2026
    ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
    07/04/2026
    ജിസാൻ ദർബ്‌ കെഎംസിസി ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    07/04/2026
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version