കോഴിക്കോട്- പ്രമുഖ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ നിര്യാതനായി. 80 വയസായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കരയാനും പറയാനും മനംതുറന്നിരക്കാനും നീയല്ലാതാരുമില്ല കോ…നേ…’’ എന്ന യേശുദാസ് പാടിയ പാട്ടിന് ഈണമിട്ടതോടെയാണ് കോഴിക്കോട് അബൂബക്കർ എന്ന അവുക്കുഭായ് പ്രശസ്തിയിലേക്കുയർന്നത്.
കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ ഗായകരെല്ലാം അവുക്കയുടെ ഈണത്തിന് ശബ്ദമേകിയവരാണ്. ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയ തബലിസ്റ്റുമായിരുന്നു. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും കോഴിക്കോട് അബൂബക്കർ ഈണമിട്ട നിരവധി ഗാനങ്ങളുണ്ടായിരുന്നു. 3000-ത്തിലേറെ പാട്ടുകൾക്കാണ് ഈണമിട്ടത്.
കെ.എസ്.ചിത്ര ആദ്യമായി പാടിയ മാപ്പിളപ്പാട്ടായ ‘യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം…’ എന്ന ഗാനവും .
കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ..’ ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ..’
ഉണ്ടെന്നും മിശ്ക്കാത്തും: പുറപ്പെട്ടബുജാഹിൽ’ ഉടനെ ജുമൈലത്ത് ‘അഹദത്തിലെ ‘ആകെ ചുറ്റിലകത്ത് ‘ തരണം പിതാവോരെ’ അള്ളാ റസൂലിനേയും പോലുള്ള പഴയ കാല കവികളുടെ ഗാനങ്ങൾക്കെല്ലാം ഈണമിട്ടു. മസ്തിഷ്കാഘാതം സംഭവിക്കുന്നതിന് രണ്ടു ദിവസം മുമ്പ് വരെ ഗാനത്തിന് ഈണമിട്ടിരുന്നു. ഭാര്യ- സുബൈദ. മകൻ- ഗുലാം അലിഖാൻ.







