Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    • മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    • സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    • ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    • സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിസാനിൽ വെളിമുക്ക് സ്വദേശി നിര്യാതനായി, ദഹ്ബാനിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബ്ദുസലാം, ബഷീർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മലപ്പുറം വെളിമുക്ക് സ്വദേശി ആലുങ്ങൽ അബ്ദുസ്സലാം ജിസാനിൽ നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ജിദ്ദക്ക് സമീപം ദഹ്ബാനിൽ വാഹനാപകടത്തിൽ മരിച്ചു. ദർബിനടുത്ത ഹുറൈളയിൽ ബഖാല ജീവനക്കാരനായിരുന്ന മൂന്നിയൂർ വെളിമുക്ക് അബ്ദുസലാം (41) ആണ് നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. പരേതനായ കോഴിപ്പറമ്പത്ത് വാക്കനാട്ടിൽ ഹൗസ് മുഹമ്മദ് ഹാജിയുടെ മകനാണ്. രാവിലെത്തെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കഫാല മാറ്റം പൂർത്തിയാക്കി അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദരി ഭർത്താവ് ബശീർ ജിദ്ദയിൽ നിന്ന് ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിലെ ദഹബാനിൽ വെച്ചുണ്ടായ അപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം നിലവിൽ അബുഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനാസ നടപടികൾ പൂർത്തിയാക്കി നാട്ടിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ നസീമ,മക്കൾ നവാസ്(ജിദ്ദ)നഫ്‌ല,നൗഫൽ.(ത്വായിഫ്)സഹോദരങ്ങൾ ഹനീഫ(ഖത്തർ)ഷെരീഫ്,സുഹ്‌റ,മരുമക്കൾ നിസാമുദ്ധീൻ,തസ്‌നിം.
    സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.


    ഇരുവരുടെയും നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ഖബറടക്കം വേഗത്തിലാക്കുന്നതിനുമായി കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. അബ്ദുസ്സലാമിന്റെ നടപടിക്രമങ്ങൾക്ക് ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗും, ബഷീറിന്റെ ആവശ്യങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗും സഹായങ്ങളുമായി ഒപ്പമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dahban Jezan Velimukku
    Latest News
    ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    16/09/2026
    മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    16/09/2026
    സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    16/09/2026
    ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    16/09/2026
    സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    16/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version