മനാമ – ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ. ബഹ്റൈന്‍ പ്രതിരോധ സേന കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്‌മദ് അല്‍ഖലീഫ രാജാവിനെ ആശുപത്രിയില്‍ സ്വീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരുമായി രാജാവ് കുശലാന്വേഷണം നടത്തി. ഇവര്‍ക്ക് സമഗ്രമായ വൈദ്യ പരിചരണവും ചികിത്സയും നല്‍കുന്നതിന് മെഡിക്കല്‍ ടീമുകളെ രാജാവ് പ്രശംസിച്ചു. ഇറാന്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന വഹിക്കുന്ന പങ്കിനെയും ധീരരായ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമത, അച്ചടക്കം, ഉത്തരവാദിത്തം എന്നിവയെയും രാജാവ് അഭിനന്ദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



