റിയാദ്- സൗദി രാജകുടുംബാംഗം അമീർ സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വാഴ്ച) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുള്ള പള്ളിയിൽ നടക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



