Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    • ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    • കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/03/2026 Saudi Arabia Gulf Haj Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഈ വര്‍ഷത്തെ ഹജ് സീസണില്‍ സൗദി അറേബ്യക്കകത്തു നിന്ന് തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്കും സാധുവായ ഇഖാമയുള്ള പ്രവാസികള്‍ക്കും ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ 6 ന് പ്രഖ്യാപിച്ച ഡാറ്റ രജിസ്‌ട്രേഷന്‍ ഘട്ടത്തിന്റെ പൂര്‍ത്തീകരണമെന്നോണം നുസുക് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ബുക്കിംഗ് നടത്താവുന്നതാണ്. അപേക്ഷകര്‍ക്ക് പാക്കേജുകള്‍ അവലോകനം ചെയ്യാനും തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാനും ബുക്കിംഗ് ഇന്‍വോയ്‌സ് ഇഷ്യു ചെയ്യാനും തുടര്‍ന്ന് സദ്ദാദ് സിസ്റ്റം വഴി പണമടക്കാനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു. സീറ്റുകള്‍ ക്രമീകരിക്കാനും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്രമായ ഡിജിറ്റല്‍ പ്രക്രിയയുടെ ഭാഗമാണിത്.

    ബുക്കിംഗ് ഇന്‍വോയ്സ് ഇഷ്യു ചെയ്ത ശേഷം പേയ്മെന്റ് സമയപരിധി 72 മണിക്കൂറാണ്. ദുല്‍ഖഅ്ദ 27 വരെ ബുക്കിംഗ് ഇന്‍വോയ്‌സുകള്‍ ഇഷ്യു ചെയ്ത് ഈ രീതിയില്‍ പെയ്‌മെന്റ് നടത്താന്‍ സാധിക്കും. ദുല്‍ഖഅ്ദ 28 മുതല്‍ പരമാവധി ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതിന് പെയ്‌മെന്റ് സമയപരിധി 6 മണിക്കൂറായി കുറക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ പണമടക്കാത്ത പക്ഷം ബുക്കിംഗുകള്‍ സ്വയമേവ റദ്ദാക്കപ്പെടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അംഗീകൃത റദ്ദാക്കല്‍ നയം അനുസരിച്ചാണ് റദ്ദാക്കല്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുക. ഹജ് പെര്‍മിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പും ശവ്വാല്‍ 30 വരെയും യാതൊരു കിഴിവുകളും കൂടാതെ റദ്ദാക്കലുകള്‍ അനുവദനീയമാണ്. എന്നാല്‍ പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം റദ്ദാക്കല്‍ അപേക്ഷ തീയതി അടിസ്ഥാനമാക്കി കിഴിവുകള്‍ ബാധകമാകും. ദുല്‍ഹജ് ഒന്നു മുതല്‍ പ്ലാറ്റ്ഫോം അടക്കുന്നതുവരെ പെര്‍മിറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കില്ല.

    ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാക്കേജുകള്‍ ഉടന്‍ ബുക്ക് ചെയ്ത് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. കരാറുകള്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് പാക്കേജ് വിശദാംശങ്ങളും നിബന്ധനകളും അനിവാര്യമായും പരിശോധിക്കണം. എല്ലാ നടപടിക്രമങ്ങളും നുസുക് ആപ്ലിക്കേഷന്‍ വഴിയോ നുസുക് വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കും. എന്തെങ്കിലും അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും 1966 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Booking hajj and umra Saudi
    Latest News
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026
    യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    04/03/2026
    ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    04/03/2026
    ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    04/03/2026
    കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version