ചണ്ഡീഗഢ്- ഐ എസ് എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിൽ ഒഡീഷ എഫ് സിക്കെതിരെ പഞ്ചാബ് എഫ് സിക്ക് 2-1 ന്റെ ആവേശകരമായ വിജയം. ഇരട്ട ഗോളുകളുമായി തിളങ്ങിയ റാഫേൽ മെസ്സി ബൗളിയാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ (39ാം സെക്കൻഡ്) മെസ്സി ബൗളിയിലൂടെ പഞ്ചാബ് മുന്നിലെത്തി. എന്നാൽ 15ാം മിനിറ്റിൽ തോയ്ബ സിംഗിലൂടെ ഒഡീഷ സമനില പിടിച്ചു. ഒടുവിൽ മത്സരം സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമിൽ (90+5′ മിനിറ്റ്) മെസ്സി ബൗളി വീണ്ടും ഗോൾ നേടി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
𝐌𝐞𝐬𝐬𝐢-𝐟𝐢𝐞𝐝 ✨ #MGISL13 #PFCOFC #TheShers #NirbhauNirvair #PunjabFC https://t.co/0rnlCnZysj
— Punjab FC (@RGPunjabFC) October 14, 2026
ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം മികച്ച ഗോൾ വ്യത്യാസത്തിന്റെ കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു എഫ് സിയാണ്. ഒഡീഷക്കെതിരായ വിജയത്തോടെ പഞ്ചാബ് എഫ് സി 3 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.







