Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    • ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    • ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    • പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    • തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്26/02/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​
    മാഡ്രിഡ്– യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാനായുള്ള പ്ലേ ഓഫ് രണ്ടാം പാദ പോരാട്ടങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ആവേശം നിറഞ്ഞ നിമിഷങ്ങൾ. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന്റെ 14-ാം മിനിറ്റിൽ തന്നെ റാഫ സിൽവ ​ഗോളിലൂടെ ബെൻഫിക്ക മുന്നിലെത്തിയെങ്കിലും തൊട്ടു പിന്നാലെ ഔറേലിയൻ ചൗമേനിയിലൂടെ റയൽ ഒപ്പമെത്തി. 80-ാം മിനിറ്റിൽ
    വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടതോടെ റയലിന്റെ വിജയം ഉറപ്പിച്ചു. 3-1 എന്ന സ്കോറിൽ റയൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

    ​മറ്റൊരു ആവേശകരമായ മത്സരത്തിൽ ഫ്രഞ്ച് കരുത്തർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജി അവസാന 16 ലേക്ക് യോഗ്യത ഉറപ്പിച്ചു. പി.എസ്.ജി മൊണാക്കോയുമായി രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ നേടിയ നേരിയ ജയമാണ് പാരീസ് ടീമിനെ രക്ഷപ്പെടുത്തിയത്. 60- മിനിറ്റിൽ മാർക്വിനോസും 66 മിനിറ്റിൽ ഖ്വിച്ച ക്വാറത്സെലിയയും പി.എസ്.ജിക്കായി വലകുലുക്കിയപ്പോൾ, മാഗ്നസ് അക്ലിയോച്ച് (45), ജോർദാൻ തേസ് (90+1′) എന്നിവർ മൊണാക്കോയ്ക്കായി തിരിച്ചടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ജയം കണ്ടിട്ടും പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തുർക്കി ക്ലബ്ബ് ഗലാറ്റസറെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾ ജയിച്ചെങ്കിലും ആദ്യ പാദത്തിലെ വമ്പൻ തോൽവി തിരിച്ചടിയായി. ദുസാൻ വ്ലഹോവിച്ചിന്റെ ഇരട്ട ഗോളുകളുടെയും നിക്കോ ഗോൺസാലസിന്റെ ഗോളിലൂടെയും നിശ്ചിത സമയത്ത് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി ഇരുപാദങ്ങളിലായി സ്കോർ 5-5 ആക്കി യുവന്റസ് പൊരുതിനിന്നെങ്കിലും എക്സ്ട്രാ ടൈമിൽ വിക്ടർ ഒസിമെൻ ഉൾപ്പെടെയുള്ളവർ ഗലാറ്റസറെക്കായി നടത്തിയ മുന്നേറ്റങ്ങൾ യുവന്റസിന്റെ സ്വപ്നങ്ങൾ തകർത്തു. അഗ്രിഗേറ്റ് സ്കോർ 7-5 നാണ് തുർക്കി ക്ലബ്ബിന്റെ അവിശ്വസനീയ മുന്നേറ്റം.

    ​ജർമ്മൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടിനെ തകർത്തെറിഞ്ഞ് ഇറ്റാലിയൻ ടീമായ അറ്റലാന്റയും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ആദ്യപാദത്തിലെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട അറ്റ്ലാന്റ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയിച്ച് തിരിച്ചുവരവ് നടത്തി. ഇരു പാദങ്ങളിലായി 4-3 നാണ് അറ്റലാന്റ ഡോർട്മുണ്ടിനെ മറികടന്നത്. അഡെമോള ലുക്ക്മാന്റെ ഇരട്ട ഗോളുകളും റെറ്റെഗി, ഡി കെറ്റലറെ എന്നിവരുടെ ഗോളുകളാണ് അറ്റലാന്റയ്ക്ക് ജയം സമ്മാനിച്ചത് .

    ഇതോടെ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ ലൈനപ്പുകൾ പൂർത്തിയായിരിക്കുകയാണ്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെയാകും ഇനി വരാനിരിക്കുന്ന പോരാട്ടങ്ങൾ തീരുമാനിക്കപ്പെടുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football match results Real madrid Uefa Champions League
    Latest News
    ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    26/02/2026
    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    26/02/2026
    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    26/02/2026
    പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    26/02/2026
    തൊഴിലാളിയുടെ പാസ്പോര്‍ട്ട് കസ്റ്റഡിയില്‍ വെക്കുന്ന തൊഴിലുടമക്കുള്ള പിഴ 3,000 റിയാലായി ഉയര്‍ത്തി
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version