കുവൈത്ത് സിറ്റി – ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍ 1,654 മരുന്നുകളുടെ വില കുറച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024 മെയ് മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും മരുന്നുകളുടെ വില കുറച്ചത്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ മരുന്ന് വില ഏറ്റവും കുറഞ്ഞ രാജ്യമായി ഈ നീക്കം കുവൈത്തിനെ മാറ്റി. ഇത് സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ പരിചരണ ചെലവുകള്‍ കുറക്കാന്‍ സഹായിക്കുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



