റിയാദ് – റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. റിയാദിനു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ഇന്ന് പുലര്‍ച്ചെ തൊടുത്തുവിട്ട ഡ്രോണും സഖ്യസേന തകര്‍ത്തു. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി ഡ്രോണ്‍ കണ്ടെത്തി തടഞ്ഞ് തകര്‍ക്കുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. റിയാദ്, നജ്റാന്, വാദിദവാസിര്‍ എന്നിവിടങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഇന്ന് പുലര്‍ച്ചെ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



