മക്ക- മക്കയിലെ വിശുദ്ധ ഹറമിന്റെ മുകൾനിലയിൽനിന്ന് ഒരാൾ താഴേക്ക് വീണ സംഭവത്തിൽ ഹറമിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ ഫോഴ്സ് അന്വേഷണം തുടങ്ങി.
പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകുന്നതിനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ഇയാൾ സ്വയം ചാടിയതാണെന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group