ദുബായ്- പുല്ലൂറ്റ് ഫ്രൻഡ്സ് യു എ ഇയുടെ ഓണാഘോഷപരിപാടി ഓണ നിലാവ് സംഘടിപ്പിച്ചു. പ്രസിഡന്റ് സജിത്ത് ബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥാപകാംഗം സുനിൽ വാലിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. വടശ്ശേരി ഷാജി, പി ഡി സാബു, കെ ബി സുധീന്ദ്രൻ, സജയൻ പി ബി, രവി, കബീർ പുല്ലൂറ്റ് എന്നിവർ ആശംസകൾ നേർന്നു. കല, സാഹിത്യ, ബിസിനസ് രംഗത്ത് ശ്രദ്ധേയമായ ഡോ സുലൈമാൻ മതിലകത്തിനെ ജനറൽ സെക്രട്ടറി സുനിൽ പി.വി പുരസ്കാരം നൽകി ആദരിച്ചു. പുരസ്കാര ജേതാവിനെ അഷ്റഫ് കൊടുങ്ങല്ലൂർ പരിചയപ്പെടുത്തി.
സിദ്ദീഖ് ഇബ്രാഹിം, ജിബിൻ ജനാർദനൻ, മുനീർ മഞ്ഞന, സുജിത് സുകുമാരൻ, ശിവപ്രസാദ് എം എസ്, ബൈജിത്, ഷൈജു, അർജുൻ, ആദർശ്, അഖിൽ, മിഥുൻ ഇ ആർ, ബേബിലാൽ, അജിത് സി എ തുടങ്ങിയവർ നേതൃത്വം നൽകി. മാർഗം കളി, ഒപ്പന, കൈകൊട്ടിക്കളി, ഗാനമേള, ഡാൻസ്, കാവടിയാട്ടം എന്നിവയും കവിത സജയനും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളിയും വളരെ ആകർഷകമായി.
വിഭസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. വനിതാ വിങ് ഭാരവാഹികളായ ശ്രീജ സാബു, സ്മേര, രോഹിണി ശരത്, ബൈജിത്, മേഘ ബൈജിത്, ലക്ഷ്മി സുജിത്, സുനിത സത്യൻ, ജിസ്മി ഷിൻഡോ, ആയുഷി ഷിൻഡോ, സിനി സജിത്ത്, സ്നിഗ്ധ സജിത്ത്, സാൻവി സജിത്ത്, ശ്രീലക്ഷ്മി ജനീഷ്, സാരംഗി ജനീഷ്, ശ്രീജ സുനിൽകുമാർ, ശ്രുതി നിഷാദ്, വൈഗ നിഷാദ്. തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു. മോഹൻ കെ മേനോൻ, പി എ ഷംസുദീൻ (അൽ ഷംസ് മെഡിക്കൽസ്), ഡിത്യൻ (സ്വീറ്റ് ബാസ്കറ്റ്) എന്നിവരെ യോഗത്തിൽ ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







