കുവൈത്ത് സിറ്റി – പ്രശസ്ത കുവൈത്തി നടിയും അവതാരകയുമായ ശജൂന്‍ അല്‍ഹാജിരി മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായി. ശജൂന്‍ അല്‍ഹാജിരി മയക്കുമരുന്ന് കൈവശം വെക്കുന്നതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ശജൂന്‍ അല്‍ഹാജിരിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group