റിയാദ്- ദക്ഷിണ സൗദിയിലെ ജിസാന്‍ റിഫൈനറിക്കു നേരെ ഹൂത്തികളുടെ ആക്രമണം. സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണത്തിന് നിര്‍ണായകമായ സൈനിക പ്രതികരണം ഉണ്ടാകുമെന്ന് സഖ്യസേന പ്രസ്താവനയില്‍ വ്യക്തമാക്കി.
ജിസാന്‍ റിഫൈനറിയില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമ യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ ഗവര്‍ണറേറ്റിലെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചര്‍ നശിപ്പിച്ചതായും ജിസാന്‍ റിഫൈനറിക്കെതിരായ ആക്രമണത്തിന് ഈ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചതായും സഖ്യസേന അറിയിച്ചു. റിഫൈനറി ആക്രമണത്തിനുള്ള ഉടനടിയുള്ള പ്രതികരണമായിരുന്നു ഈ ഓപ്പറേഷനെന്ന് സഖ്യസേന കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



