Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 15
    Breaking:
    • ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    • ‘ലോക’യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി
    • ഹമാസിനെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് ഇസ്രായില്‍ സൈന്യം
    • വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    • ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് യഹ്‌യ സരീഅ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്

    B Zayed AliBy B Zayed Ali15/06/2025 Business Investment Israel Market Stock Market Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ഗൌതം അദാനി
    പോർട്ട്‌സിനു പുറമെ അദാനിയുടെ കീഴിലുള്ള അദാനി എന്റർപ്രൈസസിന്റെ വിലയിലും ഇസ്രായിൽ ആക്രമണത്തിനു ശേഷം ഇടിവുണ്ടായി.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ഇസ്രായിൽ – ഇറാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇസ്രായിലുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ഓഹരി വിപണി മൂല്യത്തിൽ ഗണ്യമായ ഇടിവ്. ഇസ്രായിലിലെ ഹൈഫ തുറമുഖത്ത് നിക്ഷേപമുള്ള അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, ഇൻഫോസിസ്, എസ്ബിഐ, കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റൻ തുടങ്ങിയ നിരവധി കമ്പനികളെ യുദ്ധം ബാധിച്ചെന്ന് ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

    1.2 ബില്ല്യൺ ഡോളറിന്റെ (ഒരു ലക്ഷം കോടി രൂപ) നിക്ഷേപമാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയലുള്ള അദാനി പോർട്ട്‌സിന് ഇസ്രായിലിലെ ഹൈഫ തുറമുഖത്തുള്ളത്. ഇസ്രായിൽ ഇറാനെ ആക്രമിച്ച വെള്ളിയാഴ്ച അദാനി പോർട്ട്‌സിന്റെ മൂല്യം 3.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയുള്ള ആകെ ഇടിവ് 4.15 ശതമാനമാണ്. ഹൈഫ പോർട്ടിൽ 70 ശതമാനം ഓഹരിയുള്ള അദാനി പോർട്ട്‌സിന്റെ ഇസ്രായിലിലുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടും എന്ന ഭയമാണ് ഈ ഇടിവിനു പിന്നിൽ എന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹൈഫ തുറമുഖത്തുള്ള തങ്ങളുടെ നിക്ഷേപം താരതമ്യേന കുറവാണെന്ന് അദാനി പോർട്ട്‌സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് അതിൽ വേണ്ടത്ര വിശ്വാസമില്ലെന്നതാണ് വിപണി സൂചന കാണിക്കുന്നത്.

    പോർട്ട്‌സിനു പുറമെ അദാനിയുടെ കീഴിലുള്ള അദാനി എന്റർപ്രൈസസിന്റെ വിലയിലും ഇസ്രായിൽ ആക്രമണത്തിനു ശേഷം ഇടിവുണ്ടായി.

    2005 മുതൽ ഇസ്രായിലിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മൂല്യത്തിലും വെള്ളിയാഴ്ച ഇടിവുണ്ടായി. ഇസ്രായിൽ ഗവൺമെന്റുമായും സഹകരണമുള്ള ടിസിഎസ്, ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതായി ആരോപണം ഉയർന്നിരുന്നു.

    ഇസ്രായിൽ സാന്നിധ്യമുള്ള വിപ്രോ, ഇസ്രായിൽ വ്യോമയാന ഇൻഡസ്ട്രീസിന് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ടെക്ക് മഹിന്ദ്ര, ഇസ്രായിലിലെ ടാരോ ഫാർമസ്യൂട്ടിക്കലിൽ നിക്ഷേപമുള്ള സൺ ഫാർമ, ഖനന മേഖലയിൽ പ്രവർത്തിക്കുന്ന എൻഎംഡിസി, ജ്വല്ലറി മേഖലയിലുള്ള കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റാൻ എന്നിവയുടെ മൂല്യത്തിലും ഇടിവുണ്ടായി. – ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Adani Ports Israel - Iran War Stock market
    Latest News
    ജൂത കൂട്ടകൊലക്ക് വഴി തെളിയിച്ച നൂറംബർഗ് നിയമം| Story Of The Day| Sep: 15
    15/09/2025
    ‘ലോക’യിൽ എന്ത് കൊണ്ട് അഭിനയിച്ചില്ലെന്ന മകന്‍റെ ചോദ്യം അമ്പരപ്പിച്ചുവെന്ന് നടൻ ആസിഫലി
    15/09/2025
    ഹമാസിനെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് ഇസ്രായില്‍ സൈന്യം
    15/09/2025
    വഖഫ് ഭേദഗതി നിയമത്തിന് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ
    15/09/2025
    ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് യഹ്‌യ സരീഅ്
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version