ജിദ്ദ- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലത്തിൽ ചരിത്രം കുറിച്ച് ശ്രേയസ് അയ്യർ. 26.75 കോടി രൂപ നൽകി ശ്രേയസ് അയ്യറിനെ പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി. സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് തുക മറി കടന്നാണ് ശ്രേയസ് അയ്യര്‍ ചരിത്രമെഴുതിയിരിക്കുന്നത്. ശ്രേയസ് അയ്യരുടെ റെക്കോർഡ് അധികം വൈകാതെ ഋഷഭ് പന്തിനെ 27 കോടിക്ക് വാങ്ങി ലഖ്നൗ സൂപ്പർ ജെയിന്റ്സ് മറികടന്നു.
ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് നിലനിർത്തുകയും ചെയ്തു. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ദൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമായിരുന്നു രംഗത്തെത്തിയത്. 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനായി വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്.
12.25 കോടി രൂപക്ക് മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസിന് വിറ്റു. യുസ്വേന്ദ്ര ചാഹലിനെ പഞ്ചാബ് കിംഗ്സിന് 18 കോടിക്ക് വിറ്റു. പത്തു കോടി രൂപക്ക് മുഹമ്മദ് ഷമിയെ സൺറൈസേഴ്സ് ഹൈദരാബാദിന് കൈമാറി.