തെഹ്റാൻ- ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കൂറ്റൻ എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾ ഏറ്റെടുത്തതായി ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച ‘എൻ.വി സൺഷൈൻ’ എന്ന ഗ്യാസ് ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.
അതേസമയം, യു.എ.ഇ തീരത്ത് അൽജസീറ പ്രദേശത്തു നിന്നും 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി കപ്പലിൽ അജ്ഞാത പ്രൊജക്‌റ്റൈൽ പതിച്ച് തീപിടുത്തമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വെളിപ്പെടുത്തി.
തീ പിന്നീട് അണച്ചുവെങ്കിലും ജീവനക്കാരുടെ അവസ്ഥയോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെങ്കിലും ആക്രമണം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







