ജിദ്ദ- മക്ക, ജിസാൻ, മദീന, അൽബാഹ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മദീന, തായിഫ്, അൽ-കാമിൽ, റാഹത്ത്, മദ്റഖ, ഹുദാ അൽ-ഷാം, അൽ-ശുഐബ, ബഹ്റ, അൽ-ജുമും, അദം, ബനി യസിദ്, മെയ്സൻ, യലംലം, അൽ-ലൈത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്ക സാധ്യത. രാത്രി പതിനൊന്നു മണിവരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group