ദമാം- മൂന്നു പതിറ്റാണ്ടോളം ദമാമിൽ പ്രവാസിയായിരുന്ന സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അലി പെരുമ്പാവൂർ (65) നാട്ടിൽ നിര്യാതനായി. എറണാംകുളം പെരുമ്പാവൂർ റയോൺപുരം അമ്പാടൻ വീട്ടിൽ പരേതനായ അബ്ദുൽറഹ്മാന്റെ മകനായ അലി രണ്ടു വർഷങ്ങൾക്കു മുൻപാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. കോൺഗ്രസ് പ്രവാസി സംഘടനയായ ഒ ഐ സി സിയുടെ മുൻനിര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതോടൊപ്പം കഷ്ടതയനുഭവിക്കുന്ന സാധാരണ തെഴിലാളികളുടെയും മറ്റു നിരാലംഭകരുടെയും വിവിധ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനായി നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
പ്രവാസം മതിയാക്കി നാട്ടിലെത്തിയിട്ടും രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ സജീവമായിരുന്നു.
ഭാര്യ: ആയിഷ, മക്കൾ: അജാസ് അലി, അജീഷ , മരുമക്കൾ : അനുഷ , ബാബു റഹ്മാൻ
ഇദ്ദേഹത്തിന്റെ മയ്യിത്ത് നാളെ (ബുധൻ) രാവിലെ 10.30നു സൗത്ത് വല്ലം ജുമാ മസ്ജിദിൽ ഖബറടക്കും.



