റിയാദ് – റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം സൗദി വ്യോമപ്രതിരോധ സംവിധാനം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദിനു നേരെ ഹൂത്തികള്‍ വിക്ഷേപിച്ച രണ്ടു മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു. റിയാദ്, അല്‍ഖര്‍ജ്, റിയാദ് പ്രവിശ്യയിലെ അല്‍ഹരീഖ്, നജ്റാന്, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങളില്‍ ആക്രമണ സാധ്യതയെ കുറിച്ച് നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അപകട സാധ്യത നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു. ദക്ഷിണ സൗദി അറേബ്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച നാലു ഡ്രോണുകളും കിഴക്കന്‍ സൗദിയിലേക്ക് തൊടുത്തുവിട്ട മൂന്നു ബാലിസ്റ്റിക് മിസൈലുകളും ഇന്ന് പുലര്‍ച്ചെ സഖ്യസേന തകര്‍ത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



