താനൂർ- ഒഴൂർ ഹാജിപ്പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. പുൽപ്പറമ്പ് സ്വദേശികളായ ചന്ദ്രൻ (52), രജീഷ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയാണ് ഒഴുർ ഹാജി പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് നേരെ ആക്രമണം നടന്നത്. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്.
ഘോഷയാത്ര കടന്നുപോകുന്ന റോഡിലൂടെ ബൈക്കിലെത്തിയ ഹാജിപ്പടി സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹാജിപ്പടിയിൽ നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. മേഖലയിൽ പോലീസ് കർശനമായ സുരക്ഷ ഏർപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group