കുവൈത്ത് സിറ്റി – ഹവലി ഗവര്‍ണറേറ്റില്‍ ഉറവിടമറിയാത്ത വന്‍ തുകയുമായി അറബ് വംശജനെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിഭ്രമിച്ച നിലയില്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ വിദേശിയെ കണ്ട് പോലീസുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. പോലീസുകാരെ കണ്ട് ഇയാള്‍ വന്‍ തുക ഒളിപ്പിക്കാന്‍ ശ്രമിച്ചു.
പോലീസുകാര്‍ സമീപിച്ച് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ അറബ് വംശജന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസുകാര്‍ കീഴടക്കി തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം അറബ് വംശജനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group