Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 27
    Breaking:
    • റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ
    • സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ
    • റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
    • ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    • ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2026 World Middle East 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ– ഇറാന്‍ പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൗദി അറേബ്യക്ക് സൈനിക പിന്തുണ നല്‍കാന്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയ നടപടി തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഹൂത്തി നേതാവ് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയുടെ പ്രതിരോധം എന്ന പേരില്‍ ഈജിപ്തും അവിടുത്തെ പാര്‍ലമെന്റും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് യഥാര്‍ഥത്തില്‍ യെമന്‍ റിപ്പബ്ലിക്കിനെതിരായ യുദ്ധപ്രഖ്യാപനമായാണ് തങ്ങൾ കാണുന്നതെന്ന് ഹൂത്തികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ മുഹമ്മദ് അലി അല്‍ഹൂത്തി ടെലിഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

    ഹൂത്തി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൗദിയിലേക്ക് സൈന്യത്തെ അയക്കാന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയെ അധികാരപ്പെടുത്തുന്ന പ്രമേയം കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. എന്നാല്‍ ഈജിപ്ഷ്യന്‍ സൈന്യം യെമനില്‍ ആക്രമണം നടത്തില്ലെന്നും മറിച്ച് സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുകയെന്നുമാണ് ഈജിപ്ത് വ്യക്തമാക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയിലേക്ക് പ്രതിരോധ സേനയെ അയക്കാൻ ഈജിപ്ഷ്യൻ പാർലമെന്റിന്റെ അനുമതി

    അതിനിടെ, യെമനില്‍ വിവിധയിടങ്ങളില്‍ സംഘർഷം രൂക്ഷമായി തുടരുകയാണ്. തഇസ് പ്രവിശ്യയിലെ ഒരു ഗ്യാസ് സ്റ്റേഷനുനേരെ നടന്ന ആക്രമണത്തിന് യെമന്‍ സര്‍ക്കാര്‍ സേനയാണ് ഉത്തരവാദികളെന്ന് ഹൂത്തി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ഈ ആക്രമണത്തില്‍ കുറഞ്ഞത് രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തികള്‍ ഉപരോധിക്കുന്ന തഇസ് പ്രവിശ്യാ തലസ്ഥാനത്ത് പോരാട്ടം ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. തിങ്കളാഴ്ച രാത്രി വൈകി സര്‍ക്കാര്‍ സേന ഗ്യാസ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഹൂത്തി ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അല്‍അസ്ബഹി ആരോപിക്കുന്നത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍മസീറ ടി.വി ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

    മറുഭാഗത്ത്, ഉപരോധിക്കപ്പെട്ട തഇസ് നഗരത്തിലേക്കുള്ള പ്രധാന റോഡ് ഹൂത്തി വിമതര്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അറിയിച്ചു. ഇത് നഗരത്തില്‍ നിലവിലുള്ള അതീവ ഗുരുതരമായ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാക്കിയതായും സംഘടന കുറ്റപ്പെടുത്തി. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവ എത്തിക്കാനുള്ള നിര്‍ണായക പാതയാണ് ഹൈജത്ത് അല്‍അബ്ദ് റോഡെന്ന് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ഒക്ടോബര്‍ 18-ന് നടന്ന ഈ ആക്രമണം സാധാരണക്കാരുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെങ്കില്‍, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EGYPT ARMY houthi
    Latest News
    റിയാദിൽ ഹൂത്തി മിസൈൽ ആക്രമണ ശ്രമം; കാറിനും കെട്ടിടത്തിനും കേടുപാടുകൾ
    27/10/2026
    സൗദിക്കുള്ള ഈജിപ്തിന്റെ സൈനിക പിന്തുണ യുദ്ധപ്രഖ്യാപനത്തിന് തുല്യം: ഹൂത്തികൾ
    27/10/2026
    റിയാദില്‍ മിസൈല്‍ ആക്രമണശ്രമം വിഫലമാക്കി
    27/10/2026
    ഇറാൻ പ്രസിഡന്റും ഖത്തർ അമീറും മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി
    27/10/2026
    ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യത: ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ വിപണിയിൽ നിന്ന് തിരികെ വിളിച്ച് സൗദി
    27/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.