റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തി മിലീഷ്യ നടത്തിയ മാരകമായ ആക്രമണത്തിൽ ഇറാൻ നിർമ്മിത മിസൈലുകളാണ് ഉപയോഗിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് മുൻ ഡെപ്യൂട്ടി കമാൻഡർ ആൻഡ്രൂ മിൽബേൺ വ്യക്തമാക്കി.
സൗദി പ്രതിരോധ സംവിധാനങ്ങൾ ഇത്തരം ആക്രമണങ്ങളെ തടയുന്നതിൽ ഉയർന്ന കാര്യക്ഷമത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകൾ ഒരേസമയം വിക്ഷേപിക്കുന്ന ‘സാച്ചുറേഷൻ’ തന്ത്രമാണ് ഹൂത്തികൾ ആശ്രയിക്കുന്നത്.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ച് ഹൂത്തികൾ എല്ലാ ചുവപ്പുവരകളും ലംഘിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഹൂത്തികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യെമൻ കരസേനയ്ക്ക് പിന്തുണ നൽകാനും അമേരിക്ക നേരിട്ട് ഇടപെടാനും ഇത് ഏറ്റവും ഉചിതമായ സമയമാണെന്നും മിൽബേൺ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







