റിയാദ്- റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പുറമെ ദമാം വിമാനത്താവളത്തിലേക്കും ഹൂത്തികൾ ആക്രമണം നടത്തി. റിയാദ് ആക്രമണത്തിൽ പന്ത്രണ്ടു പേർ മരിക്കുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഷെൽ (projectile) പതിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ വെച്ച് തങ്ങളുടെ കപ്പലിന് നേരെ ആക്രമണമുണ്ടാകുകയും തുടർന്ന് തീപിടുത്ത സംഭവിക്കുകയും ചെയ്തതായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
യു.എ.ഇയിലെ റാസൽഖൈമയ്ക്ക് സമീപമുള്ള നിരവധി കപ്പൽ ക്യാപ്റ്റൻമാർക്ക് തങ്ങളുടെ നങ്കൂരസ്ഥാനങ്ങളിൽ നിന്ന് മാറാൻ VHF ബ്രോഡ്കാസ്റ്റ് വഴി നിർദ്ദേശം ലഭിച്ചതായും UKMTO അറിയിച്ചിട്ടുണ്ട്.
റിയാദിലുണ്ടായ പുതിയ ആക്രമണത്തിന് പിന്നാലെ, ഹൂതികൾക്കെതിരെ ആക്രമണം നടത്തുന്നതിൽ യു.എസ് സൗദി അറേബ്യയ്ക്കൊപ്പം ചേർന്നേക്കുമെന്നും ഇറാനെതിരെയുള്ള വ്യോമാക്രമണം പുനരാരംഭിക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.







