Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 25
    Breaking:
    • മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു
    • പ്രതിസന്ധികളെ അതിജീവിച്ച് സൗദി സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജിച്ചതായി ധനമന്ത്രി
    • റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളും; ആകെ 11 ഇന്ത്യക്കാർ മരിച്ചതായി വിവരം
    • കിഴക്കന്‍ പ്രവിശ്യയില്‍ ഹൂത്തികളുടെ വന്‍ ആക്രമണ ശ്രമം, ഏഴു ഡ്രോണുകള്‍ തകര്‍ത്തു
    • യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു

    അഫ്സൽ കായംകുളംBy അഫ്സൽ കായംകുളം25/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹായിൽ– ഹായിലിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ ബഷീർ ഹാജി നെല്ലളം പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാടണഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സൗദി അറേബ്യയിലേക്ക് ജീവിതം പറിച്ചു നട്ട നല്ലളം ബഷീർ ഹാജി റിയാദിലേയും അൽ ഖസീമിലേയും പ്രവാസ ജീവിതത്തിന് ശേഷമാണ് ഹായി ലിൽ ജോലി ആവശ്യാർത്ഥം എത്തുന്നത്. ഹായിൽ എന്നത് വെറും തൊഴിലിടം മാത്രമായിരുന്നില്ല. ജോലി കഴിഞ്ഞുള്ള ഒഴിവു സമയം മുഴുവൻ സാമൂഹിക സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായി അദ്ദേഹം നിറഞ്ഞു നിന്നു.

    ഹായിലിലെ ഐ സി എഫിന്റെ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ധേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും,സേവന സന്നദ്ധതയും സൗദി അറേബ്യയിലെ വിവിധ സംഘടനാ സ്ഥാപന കമ്മിറ്റികളിൽ മുഖ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുപ്പത് വർഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സംരംഭങ്ങൾക്കും അകമഴിഞ്ഞ് പിന്തുണ നൽകിയ അദ്ദേഹം മർകസ് സൗദി ഈസ്റ്റ് നാഷണൽ കമ്മിറ്റിയുടെ ഫിനാൻസ് സെക്രട്ടറി കൂടിയാണ്. തന്റെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പ്രയാസപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ നേർസാക്ഷ്യമായിരുന്നു ഹായിൽ പ്രവാസി സമുഹം അദ്ദേഹത്തിന് നൽകിയ വിവിധ യാത്രഅയപ്പ് സംഗമങ്ങൾ.

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ചെയ്ത തീർത്ത, തന്നാലാവുന്ന സേവനങ്ങളുടെ ചാരിതാർത്ഥ്യത്തോടെ നാട്ടിലേക്ക് പോകുന്ന ബഷീർ ഹാജിക്ക് ഐ സി എഫ് ഹായിൽ റീജീയൻ കമ്മിറ്റിയുടെയും, മർകസ്, സഅദിയ്യ, മഅദിൻ, സിറാജുൽ ഹുദാ, അർ എസ് സി തുടങ്ങിയ വിവിധ സ്ഥാപനകമ്മറ്റികളും സംയുക്തമായി നൽകിയ യാത്രയയപ്പ് സംഗമത്തിൽ ഹായിലിലെ മത സാമുഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell
    Latest News
    മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു
    25/11/2026
    പ്രതിസന്ധികളെ അതിജീവിച്ച് സൗദി സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജിച്ചതായി ധനമന്ത്രി
    25/11/2026
    റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളും; ആകെ 11 ഇന്ത്യക്കാർ മരിച്ചതായി വിവരം
    25/11/2026
    കിഴക്കന്‍ പ്രവിശ്യയില്‍ ഹൂത്തികളുടെ വന്‍ ആക്രമണ ശ്രമം, ഏഴു ഡ്രോണുകള്‍ തകര്‍ത്തു
    25/11/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
    25/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.