Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി
    • ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
    • യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും
    • റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചു
    • റിയാദിലും ഖമീസിലും വീണ്ടും മിസൈൽ ആക്രമണ ശ്രമം; റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കുക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2026 Saudi Arabia Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഹൂത്തി മിലീഷ്യ രണ്ടു ദിവസമായി തുടര്‍ച്ചയായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് വിവിധ വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റിയാദ്, അബഹ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നും റിയാദും ഖമീസ് മുശൈത്തും ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. റിയാദിനു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റിയാദ് എയര്‍പോര്‍ട്ടാണ് ആക്രമിച്ചതെന്ന് ഹൂത്തികള്‍ പറഞ്ഞു.


    മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സിംഗപ്പൂര്‍ എയര്‍ തങ്ങളുടെ റിയാദ് സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 28 വരെ നീട്ടിവെച്ചു. ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് കുറഞ്ഞത് ഒക്ടോബര്‍ 11 വരെ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍റദ്ദാക്കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, ഈജിപ്ത് എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവ വ്യാഴാഴ്ച റിയാദില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. യെമനില്‍ നിന്നുള്ള ആക്രമണ ഭീഷണി കാരണം വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ സുരക്ഷിതമല്ലാത്ത സാഹചര്യമായതിനാല്‍, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലതവണ മണിക്കൂറുകളോളം നിര്‍ത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ആഴ്ച, കാഥെ പസഫിക് എയര്‍വേയ്സ് ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജനുവരി 31 വരെ നീട്ടിയിരുന്നു.


    ഈ വര്‍ഷം ആദ്യം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടങ്ങിയതു മുതല്‍ നിരവധി അമേരിക്കന്‍, യൂറോപ്യന്‍ വിമാനക്കമ്പനികള്‍ മധ്യപൂര്‍വ്വേഷ്യയിലേക്കുള്ള സര്‍വീസുകള്‍ ഒഴിവാക്കി വരികയാണ്. ഇസ്രായേലും അയല്‍രാജ്യങ്ങളും തമ്മില്‍ ശത്രുത ആരംഭിച്ചതു മുതല്‍ മേഖലയിലുടനീളം വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഇറാന്‍, ജോര്‍ദാന്‍, ഇറാഖ്, സിറിയ എന്നിവക്ക് മുകളിലുള്ള അപകടസാധ്യതയുള്ള വ്യോമപാതകളില്‍ നിന്ന് വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ക്ക് സൗദി അറേബ്യയുടെ വ്യോമപാത ഈ കാലയളവില്‍ ഒരു പ്രധാന ഇടനാഴിയായി മാറിയിരുന്നു.
    ഒക്ടോബര്‍ 8 ന് (ഇന്ന്) റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ക്ക് വലിയ തടസ്സങ്ങള്‍ നേരിട്ടു. ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം, പ്രാദേശിക സമയം വൈകുന്നേരം 4:25 വരെ നിശ്ചയിച്ചിരുന്ന 378 പുറപ്പെടലുകളില്‍ 169 എണ്ണവും റദ്ദാക്കുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു. ഇത് ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ആകെ വിമാന സര്‍വീസുകളുടെ 44.7 ശതമാനമാണ്. വിമാനങ്ങളുടെ വരവിനെയും ഹൂത്തി ആക്രമണം ബാധിച്ചു. നിശ്ചയിച്ചിരുന്ന 369 ഇന്‍ബൗണ്ട് (അറൈവല്‍) വിമാനങ്ങളില്‍ 124 എണ്ണം റദ്ദാക്കുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു. ഇത് 33.6 ശതമാനത്തിന് തുല്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത് സൗദിയയുടെതാണ്. നിശ്ചയിച്ചിരുന്ന 140 പുറപ്പെടലുകളില്‍ 97 എണ്ണവും റദ്ദാക്കുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു. ഇത് റിയാദില്‍ നിന്നുള്ള സൗദിയ സര്‍വീസുകളുടെ ഏകദേശം 69.3 ശതമാനമാണ്. റിയാദിലേക്കുള്ള വിമാന സര്‍വീസുകളില്‍ സൗദിയയുടെ 136 ഷെഡ്യൂള്‍ഡ് സര്‍വീസുകളില്‍ 87 എണ്ണം (64 ശതമാനം) റദ്ദാക്കപ്പെടുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു.


    ഫ്‌ളൈ നാസിന്റെ 91 ഷെഡ്യൂള്‍ഡ് ഡിപ്പാര്‍ച്ചര്‍ സര്‍വീസുകളില്‍ 30 എണ്ണത്തെയും (33 ശതമാനം) ഫ്‌ളൈ അദീലിന്റെ 54 സര്‍വീസുകളില്‍ 20 എണ്ണത്തെയും (37 ശതമാനം) ബാധിച്ചു. റിയാദ് എയറിന്റെ 15 സര്‍വീസുകളില്‍ രണ്ടെണ്ണത്തെ (13.3 ശതമാനം) ബാധിച്ചു.
    റിയാദില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകളിലും തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിയാദില്‍ നിന്നുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ നാല് ഷെഡ്യൂള്‍ഡ് സര്‍വീസുകളും റദ്ദാക്കപ്പെടുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു.

    ഖത്തര്‍ എയര്‍വേയ്സിന്റെ എട്ട് സര്‍വീസുകളില്‍ മൂന്നെണ്ണത്തെയും ഈജിപ്ത് എയറിന്റെ നാല് സര്‍വീസുകളില്‍ രണ്ടെണ്ണത്തെയും ഒമാന്‍ എയറിന്റെ മൂന്ന് സര്‍വീസുകളില്‍ ഒന്നിനെയും ബാധിച്ചു. ഫ്‌ളൈ ദുബായിയുടെ മൂന്ന് ഷെഡ്യൂള്‍ഡ് സര്‍വീസുകളില്‍ ഒന്നിനെ ബാധിച്ചു. അതേസമയം, സിറിയം ഡാറ്റ പ്രകാരം എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നിവയുടെ ഷെഡ്യൂള്‍ഡ് സര്‍വീസുകളിലൊന്നും റദ്ദാക്കലോ സര്‍വീസ് മുടങ്ങലോ ഉണ്ടായില്ല.


    എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് ഷെഡ്യൂള്‍ഡ് സര്‍വീസുകളും റദ്ദാക്കപ്പെടുകയോ സര്‍വീസ് നടത്താതിരിക്കുകയോ ചെയ്തു. എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകളില്‍ ഒന്നിനെ ബാധിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, യെമനിയ, എജെറ്റ് എന്നിവയുടെ ഓരോ ഷെഡ്യൂള്‍ഡ് സര്‍വീസിനെയും സംഘര്‍ഷം ബാധിച്ചു.


    പുറപ്പെടുന്ന വിമാനങ്ങളെ അപേക്ഷിച്ച് റദ്ദാക്കല്‍ നിരക്ക് കുറവാണെങ്കിലും, റിയാദിലേക്കുള്ള വിമാന സര്‍വീസുകളിലും തടസ്സങ്ങള്‍ ദൃശ്യമാണ്. സൗദിയയുടെ 136 ഷെഡ്യൂള്‍ഡ് അറൈവലുകളില്‍ 87 എണ്ണത്തെയും ഫ്‌ളൈ നാസിന്റെ 88 സര്‍വീസുകളില്‍ 13 എണ്ണത്തെയും ഫ്‌ളൈ അദീലിന്റെ 54 സര്‍വീസുകളില്‍ അഞ്ചെണ്ണത്തെയും റിയാദ് എയറിന്റെ 15 സര്‍വീസുകളില്‍ രണ്ടെണ്ണത്തെയും ബാധിച്ചു. അന്താരാഷ്ട്ര വിമാനക്കമ്പനികളില്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ നാല് ഷെഡ്യൂള്‍ഡ് അറൈവലുകളും തടസ്സപ്പെട്ടു. ഈജിപ്ത് എയറിന്റെ നാല് സര്‍വീസുകളില്‍ രണ്ടെണ്ണത്തെയും ഗള്‍ഫ് എയറിന്റെ അഞ്ച് സര്‍വീസുകളില്‍ ഒന്നിനെയും ഫ്‌ളൈ ദുബായിയുടെ മൂന്ന് സര്‍വീസുകളില്‍ ഒന്നിനെയും സംഘര്‍ഷം ബാധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    flight service houthi Saudi arabia
    Latest News
    പിതാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കി
    08/10/2026
    ഹൂത്തി ആക്രമണങ്ങള്‍: റിയാദില്‍ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി
    08/10/2026
    യെമനിൽ ഹൂത്തികൾക്കെതിരെ ആക്രമണത്തിന് പാകിസ്ഥാൻ യുദ്ധവിമാനങ്ങളും
    08/10/2026
    റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, ആശുപത്രിക്കും കിന്റർഗാർട്ടനും കേടുപാടുകൾ സംഭവിച്ചു
    08/10/2026
    റിയാദിലും ഖമീസിലും വീണ്ടും മിസൈൽ ആക്രമണ ശ്രമം; റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കുക
    08/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.