മനാമ– ബഹ്റൈനുനേരെ ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു ബഹ്റൈൻ പൗരനും ഒരു പാകിസ്ഥാൻ സ്വദേശിക്കുമാണ് പരിക്കേറ്റതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ പാക് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബഹ്റൈൻ പൗരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



