Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 7
    Breaking:
    • ബി.ജെ.പി വിജയിച്ചത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച്; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
    • യുറേനിയം സമ്പുഷ്ടീകരണ അവകാശം ഉപേക്ഷിക്കില്ലെന്ന് ഇറാൻ; ചർച്ചയ്ക്ക് വിട്ടുവീഴ്ച വേണമെന്ന് യു.എസ്
    • ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിൽ വീഴ്ച: 8 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയം
    • മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിയിലേക്ക്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം
    • ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രി വി ഡി സതീശനും സമരവേദിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിയിലേക്ക്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/10/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുതുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ സ്ഥാനം രാജിവെക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. കഴിഞ്ഞ രണ്ടു ദിവസമായി ദൽഹിയിൽ പ്രതിഷേധം ശക്തമായതാണ് രാജിയിലേക്ക് നയിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞ ഒന്നുകൊണ്ടും സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. സി.ജെ.പി കൂടി പ്രക്ഷോഭത്തിലേക്ക് വരുന്നതോടെ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും പിടിച്ചുനിൽക്കാനാകില്ല എന്നാണ് വിലയിരുത്തൽ.

    അതിനിടെ, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന്, ബുധനാഴ്ച വൈകുന്നേരം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധ്രയെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് മാറ്റി. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നത്. വലിച്ചിഴച്ചാണ് രാഹുലിനെ പോലീസ് വണ്ടിയിലേക്ക് മാറ്റിയത്. വെള്ള ടി-ഷർട്ടും ബീജ് കാർഗോ പാന്റ്സും ധരിച്ച രാഹുൽ ഗാന്ധിയെ പോലീസ് ബസ്സിലേക്ക് തള്ളിക്കയറ്റുന്നത് കാണാമായിരുന്നു. തൊട്ടുപിന്നാലെ, മറ്റൊരു ബസ്സിന് മുന്നിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി സതീശനെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, തന്റെ പതിവ് വെള്ള ടി-ഷർട്ടും ബീജ് കാർഗോ പാന്റ്സും ധരിച്ച രാഹുൽ ഗാന്ധിയെ പോലീസ് ബസ്സിലേക്ക് കയറ്റുന്നത് കാണാമായിരുന്നു. തൊട്ടുപിന്നാലെ, മറ്റൊരു ബസ്സിന് മുന്നിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

    ജന്തർ മന്തറിൽ നിന്ന് 1.2 കിലോമീറ്റർ അകലെയുള്ള സാഗർ രത്ന റസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു എം.പിമാർ ജന്ദർ മന്ദിറിലേക്ക് നീങ്ങിയത്. “300 എം.പിമാർ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞങ്ങളെ അനുവദിച്ചില്ല. അതിനാൽ ജന്ദർ മന്ദറിൽ പ്രതിഷേധിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഗ്യാനേഷ് കുമാർ ഒരു നിയമപരമായ സി.ഇ.സി അല്ലെന്ന് ഇന്ത്യയോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് രാഹുൽ പറഞ്ഞു.
    തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്ന എന്തിനും പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അതായത് മോഡി തന്നെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്- രാഹുൽ പറഞ്ഞു.
    രാഹുലും സംഘവും ജന്ദർ മന്ദിറിലേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ പോലീസ് അവിടെ പ്രതിരോധം തീർത്തെങ്കിലും എം.പിമാർ വാഹനത്തിൽനിന്നിറങ്ങിയതോടെ പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. രാത്രി വൈകിയും ദൽഹിയിൽ പ്രതിഷേധം തുടരുകയാണ്.

    👉This is all a panic reaction. Narendra Modi, Amit Shah, Mohan Bhagwat and Gyanesh Kumar can do all this, but we are going to bring them to justice. 👉My guarantee is that all four of them will be brought to justice. 🔹They have attacked the Constitution. 🔹They have attacked the voice of the people. 🔹They are going to pay for this. : LoP Shri @RahulGandhi

    — Congress (@INCIndia) October 7, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Gyanesh Kumar India Rahul Gandhi
    Latest News
    ബി.ജെ.പി വിജയിച്ചത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച്; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
    07/10/2026
    യുറേനിയം സമ്പുഷ്ടീകരണ അവകാശം ഉപേക്ഷിക്കില്ലെന്ന് ഇറാൻ; ചർച്ചയ്ക്ക് വിട്ടുവീഴ്ച വേണമെന്ന് യു.എസ്
    07/10/2026
    ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിൽ വീഴ്ച: 8 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയം
    07/10/2026
    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിയിലേക്ക്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം
    07/10/2026
    ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രി വി ഡി സതീശനും സമരവേദിയിൽ
    07/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.