Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 7
    Breaking:
    • സൗദിയിൽ ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം: രക്തം ദാനം ചെയ്ത് കിരീടാവകാശി
    • മതനിന്ദാ വീഡിയോ: റിയാദിൽ യുവതി അറസ്റ്റിൽ
    • ഇറാനെതിരായ യുദ്ധത്തിൽ 81 വിമാനങ്ങളും ഹെലികോപ്റ്ററുകളും നശിച്ചതായി യു.എസ് റിപ്പോർട്ട്
    • സൗദിയിലെ റെഡ് സീ എയർപോർട്ടിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് വിമാന സർവീസ് ആരംഭിച്ചു
    • ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുമെന്ന യു.എസ് പ്രവചനം യാഥാർഥ്യമാകില്ല: സെൻട്രൽ ബാങ്ക് ഗവർണർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിലും ഖമീസ് മുശൈത്തിലും ഹൂത്തികളുടെ മിസൈലാക്രമണ ശ്രമം സഖ്യസേന തടഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/10/2026 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലും ഹൂത്തി സായുധസംഘം നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമങ്ങൾ അറബ് സഖ്യസേന തകർത്തു.

    ഹൂത്തി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ റിയാദിന് വടക്കൻ മേഖലയിൽ വെച്ച് തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. യെമൻ തലസ്ഥാനമായ സൻആക്ക് മുകളിൽ സഖ്യസേനയുടെ രഹസ്യാന്വേഷണ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും മിസൈൽ വിക്ഷേപിച്ച കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് പുലർച്ചെ ഖമീസ് മുശൈത്തിന് നേരെ വന്ന മറ്റൊരു ബാലിസ്റ്റിക് മിസൈലും സഖ്യസേന വിജയകരമായി തടഞ്ഞു. ഇന്നലെ വൈകീട്ടും ഖമീസ് മുശൈത്തിൽ ഹൂത്തികൾ സമാനമായ ആക്രമണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് മിസൈൽ തകർത്തു. യെമനിലെ സൻആ, സഅ്ദ, അംറാൻ ഗവർണറേറ്റുകളാണ് ഹൂത്തികളുടെ മിസൈൽ ഭീഷണിയുടെ പ്രധാന ഉറവിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയ സഖ്യസേന, ആക്രമണ കേന്ദ്രങ്ങൾ തകർക്കാനുള്ള സൈനിക നടപടികൾ തുടരുകയാണെന്ന് കൂട്ടിച്ചേർത്തു.

    ഏദൻ വിമാനത്താവളത്തിന് നേരെയും ആക്രമണം

    അതിനിടെ, ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികൾ രണ്ട് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഏദൻ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിന്റെ ചുറ്റുമുള്ള സുരക്ഷയും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

    സാധാരണക്കാരായ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് ഹൂത്തികൾ ഈ സുപ്രധാന സിവിലിയൻ കേന്ദ്രത്തെ ലക്ഷ്യമിട്ടതെന്ന് ഏദൻ സുരക്ഷാ വകുപ്പ് പ്രസ്താവനയിൽ അപലപിച്ചു. ചികിത്സാർത്ഥികളും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പൗരന്മാർ ആശ്രയിക്കുന്ന ഏദൻ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം സിവില്‍ ഏവിയേഷന്‍ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Saudi arabia Turki Al maliki
    Latest News
    സൗദിയിൽ ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം: രക്തം ദാനം ചെയ്ത് കിരീടാവകാശി
    07/10/2026
    മതനിന്ദാ വീഡിയോ: റിയാദിൽ യുവതി അറസ്റ്റിൽ
    07/10/2026
    ഇറാനെതിരായ യുദ്ധത്തിൽ 81 വിമാനങ്ങളും ഹെലികോപ്റ്ററുകളും നശിച്ചതായി യു.എസ് റിപ്പോർട്ട്
    07/10/2026
    സൗദിയിലെ റെഡ് സീ എയർപോർട്ടിലേക്ക് ഇത്തിഹാദ് എയർവേയ്‌സ് വിമാന സർവീസ് ആരംഭിച്ചു
    07/10/2026
    ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുമെന്ന യു.എസ് പ്രവചനം യാഥാർഥ്യമാകില്ല: സെൻട്രൽ ബാങ്ക് ഗവർണർ
    07/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.