Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 25
    Breaking:
    • യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
    • ജി.സി.സി എക്സൈസ് നികുതി കരാറിന് കുവൈത്ത് അമീറിന്റെ അംഗീകാരം; പുകയിലയ്ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം വില വര്‍ധന
    • റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും
    • ദുബായ് കെ എം സി സി ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷം: സമാപന സമ്മേളനം ശബാബ് അൽ അഹ്ലി ക്ലബ്ബിൽ
    • കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2026 World Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍– ഒന്‍പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഇറാന്‍ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന്റെ സാധ്യത ട്രംപ് ഭരണകൂടം പരിശോധിക്കുന്നതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കത്തിന്റെ പ്രായോഗികതയെയും അപകടസാധ്യതകളെയും കുറിച്ച് യു.എസ് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം.

    ഭരണകൂടത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    • അനുകൂലിക്കുന്നവരുടെ വാദം: ഇറാനിലെ തീവ്രനിലപാടുകാരായ നേതാക്കളെ ലക്ഷ്യമിടുന്നത് യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സഹായിക്കും. തങ്ങളെ എപ്പോള്‍ വേണമെങ്കിലും അമേരിക്കയ്ക്ക് ലക്ഷ്യമിടാനാകുമെന്ന സന്ദേശം ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു.
    • എതിര്‍ക്കുന്നവരുടെ മുന്നറിയിപ്പ്: കൂടുതല്‍ നേതാക്കളെ വധിക്കുന്നത് അധികാരത്തില്‍ തുടരുന്നവരെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് നയിക്കുമെന്ന് എതിരാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഭാവിയിലെ സമാധാന ചര്‍ച്ചകളില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും, യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

    മറ്റ് സൈനിക നീക്കങ്ങളും സുരക്ഷാ മുന്‍കരുതലുകളും

    യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വലിയ തോതിലുള്ള സൈനിക ഓപ്പറേഷനുകള്‍ പുനരാരംഭിക്കുക, ഇറാന്റെ സൈനിക-അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ട്രംപിന്റെ പരിഗണനയിലുണ്ട്.

    ഇത്തരം രഹസ്യ ഓപ്പറേഷനുകള്‍ക്ക് കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ അനിവാര്യമാണ്. ഇറാനുള്ളിലെ നീക്കങ്ങള്‍ക്കായി സ്വന്തം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ ഇസ്രായേലി ഇന്റലിജന്‍സിനെയും അമേരിക്ക ആശ്രയിക്കുന്നുണ്ട്. അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അടുത്തിടെ വാഷിംഗ്ടണിനടുത്തുള്ള ഒരു സൈനിക താവളത്തിലേക്ക് താമസം മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ശക്തമായ നിലയിലെന്ന് അമേരിക്ക

    ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ അമേരിക്ക ശക്തമായ നിലയിലാണെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനെതിരായ നാവിക ഉപരോധവും, അവരുടെ വിതരണ പാതകളെ ലക്ഷ്യമിടുന്ന ‘ഓപ്പറേഷന്‍ അയണ്‍ ഗേറ്റും’ തുടരും. ഇറാന്‍ ആണവായുധം നേടുന്നത് തടയാന്‍ ട്രംപിന് മുന്നില്‍ ഒന്നിലധികം മാര്‍ഗങ്ങളുണ്ടെന്നും ആവശ്യമെന്ന് തോന്നുന്ന തീരുമാനം അദ്ദേഹം എടുക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump US attack
    Latest News
    യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
    25/11/2026
    ജി.സി.സി എക്സൈസ് നികുതി കരാറിന് കുവൈത്ത് അമീറിന്റെ അംഗീകാരം; പുകയിലയ്ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം വില വര്‍ധന
    25/11/2026
    റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും
    25/11/2026
    ദുബായ് കെ എം സി സി ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷം: സമാപന സമ്മേളനം ശബാബ് അൽ അഹ്ലി ക്ലബ്ബിൽ
    25/11/2026
    കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി
    25/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.