ന്യൂഡൽഹി: ഇന്ന്(ചൊവ്വാഴ്ച) രാത്രി 10.20-ഓടെ ഉത്തരാഖണ്ഡിലെ ചമോലിയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം രാത്രി 10.40 ഓടെ മാത്രമാണ് വന്നത്. അതുവരെ തങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടോ എന്ന് സംശയിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. സൗത്ത് ഡൽഹിയിലെ സഫ്ദർജംഗിൽ നിന്നുള്ള ഒരു വ്യക്തി, തന്റെ സോഫ ചലിക്കുന്നത് പോലെ തോന്നി എന്ന് രേഖപ്പെടുത്തി.
ചൊവ്വാഴ്ച നേരത്തെ, അസമിലെ നാഗാവ് ജില്ലയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായിരുന്നു. ഭൂകമ്പം പുലർച്ചെ 4:23:47 (IST) ന് 33 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്സിലെ (X) പോസ്റ്റിൽ അറിയിച്ചു.
EQ of M: 4.9, On: 06/10/2026 22:23:13 IST, Lat: 30.103 N, Long: 79.561 E, Depth: 13 Km, Location: Chamoli, Uttarakhand. For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @tummalasrini @GSuresh_NCS @ndmaindia https://t.co/58BGGnvY1V
— National Center for Seismology (@NCS_Earthquake) October 6, 2026







