Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    • ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    • ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    • അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
    • മക്ക പ്രവിശ്യയിലെ റാനിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു മലയാളി നഴ്സുമാർ അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ – ഹൂത്തി സായുധ സംഘം അസീര്‍ പ്രവിശ്യയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ തകര്‍ന്നുവീണ് ഏഷ്യന്‍ വംശജനായ പ്രവാസിക്ക് പരിക്കേറ്റു. ഒരു കെട്ടിടത്തിനുള്ളിലെ നമസ്‌കാര സ്ഥലത്തിനും ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതിനെ തുടര്‍ന്ന് അസീര്‍ പ്രവിശ്യയിലെ അഹദ് റുഫൈദയിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നജ്റാനില്‍ സ്‌കൂളിനു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തി. സ്‌കൂളിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ ആര്‍ക്കും പരിക്കില്ല. പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹൂത്തികള്‍ സ്‌കൂള്‍ ആക്രമിച്ചത്. തെക്കന്‍ സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞു തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.


    അതേസമയം, രാജ്യത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തില്‍ ഇറാന്‍ അനുകൂല വിഭാഗവും സൗദി അറേബ്യ പിന്തുണക്കുന്ന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദി സേന 94 തവണ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികള്‍ അറിയിച്ചു. സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതു മുതല്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ക്കുനേരെ സൗദി സേന നടത്തിയ ആക്രമണങ്ങളുടെ എണ്ണം 1,350 ആയി ഉയര്‍ന്നതായും, തങ്ങളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശങ്ങളിലുടനീളം ഈ ആക്രമണങ്ങള്‍ നടന്നതായും ഹൂത്തികള്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aseer houthi Saudi arabia
    Latest News
    ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    03/10/2026
    ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    03/10/2026
    ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    03/10/2026
    അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
    03/10/2026
    മക്ക പ്രവിശ്യയിലെ റാനിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു മലയാളി നഴ്സുമാർ അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.