Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കി
    • റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് പോലീസ് പരിശോധന, മാധ്യമ പ്രവർത്തകരുടെ ഫോൺ പിടികൂടി
    • തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
    • സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
    • ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിശുദ്ധ നഗരമായ മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഹൂത്തി ഭീകരവാദ സായുധ സംഘം വിക്ഷേപിച്ച ഡ്രോണ്‍ മക്കക്ക് മുകളിലെ നിരോധിത വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി സൗദി വ്യോമ സേന തടഞ്ഞു തകര്‍ക്കുകയായിരുന്നു. മക്കയുടെ തെക്ക് ഭാഗത്തു വെച്ചാണ് ഡ്രോണ്‍ തടഞ്ഞ് തകര്‍ത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മക്കക്കു നേരെ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ രണ്ടാമത്തെ ശ്രമമാണിത്. 2017 ജൂലൈ 27 ന് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മക്കയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചിരുന്നു. ദിവ്യവെളിപാട് അവതരിച്ച സ്ഥലവും ദൈവീക സന്ദേശത്തിന്റെ ഭൂമിയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ ഹൃദയഭൂമിയുമായ മക്ക ലക്ഷ്യമിടാനുള്ള നീചമായ ശ്രമമാണ് ഹൂത്തികള്‍ നടത്തിയത്.

    വിശുദ്ധ ഹറം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരെ ഭയപ്പെടുത്താനും സ്വദേശി പൗരന്മാരെയും രാജ്യത്ത് താമസിക്കുന്ന പ്രവാസികളെയും ദ്രോഹിക്കാനുമുള്ള ശ്രമം കൂടിയായിരുന്നു ഇത്. കോടിക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ പ്രവൃത്തിയായതിനാല്‍, ശത്രുതാപരമായ ഈ ശ്രമം ഹൂത്തി ഭീകരവാദ സായുധ സേന നടത്തിയ നിയമലംഘനങ്ങളുടെ ചരിത്രത്തില്‍ കറുത്ത പാടായി തുടരും. ഇരു ഹറമുകളുടെയും തീര്‍ഥാടകരുടെയും സുരക്ഷ ചുവന്ന വരയാണ്. ഹൂത്തി മിലീഷ്യക്കും അവരുടെ ശത്രുതാപരമായ ഭീകരപ്രവര്‍ത്തനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സഖ്യസേനാ സംയുക്ത കമാന്‍ഡ് മടിക്കില്ലെന്നും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.


    അബഹ, ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവിടങ്ങളിലെ അപകടാവസ്ഥ അവസാനിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് ഇന്ന് പുലര്‍ച്ചെ അറിയിച്ചു. നേരത്തെ നാഷണല്‍ എമര്‍ജന്‍സി വാണിംഗ് പ്ലാറ്റ്ഫോം അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് തുടരാന്‍ സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഒത്തുചേരലുകള്‍, ജനക്കൂട്ടം, ചിത്രീകരണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പറായ 998 ബന്ധപ്പെടാമെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone Makkah
    Latest News
    മക്കയില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കി
    16/09/2026
    റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് പോലീസ് പരിശോധന, മാധ്യമ പ്രവർത്തകരുടെ ഫോൺ പിടികൂടി
    16/09/2026
    തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
    16/09/2026
    സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
    15/09/2026
    ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.